Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amritam Nutrimix

കു​ടും​ബ​ശ്രീ അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സ് ല​ക്ഷ​ദ്വീ​പി​ലേ​ക്കും

കൊ​​​​ച്ചി: കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ അ​​​​മൃ​​​​തം ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് ഉ​​​ട​​​ൻ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​ലും ല​​​ഭ്യ​​​മാ​​​കും. പാ​​​​ക്ക​​​​റ്റി​​​​ന് 122 രൂ​​​​പ നി​​​​ര​​​​ക്കി​​​​ല്‍ 390 കി​​​​ലോ ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സാ​​​​ണ് അ​​​​ടു​​​​ത്ത മാ​​​​സം ആ​​​​ദ്യം ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കു​​​​ക. ആ​​​​വ​​​​ശ്യം അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് കു​​​​ടും​​​​ബ​​​​ശ്രീ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്കു ല​​​​ക്ഷ​​​​ദ്വീ​​​​പ് വ​​​​നി​​​​താ-​​​ശി​​​​ശു ​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ക​​​​ത്ത് ​ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ല്‍ ഒ​​​​രു ത​​​​വ​​​​ണ​​​​ത്തെ ഓ​​​​ര്‍​ഡ​​​​റാ​​​​ണ് ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭാ​​​​വി​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വി​​​​ല്‍ ഉ​​​​ത്പ​​​​ന്നം ആ​​​​വ​​​​ശ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ അ​​​​ഗ​​​​ത്തി, അ​​​​മി​​​​നി, ആ​​​​ന്ത്രോ​​​​ത്ത്, ബി​​​​ത്ര, ചെ​​​​റ്റ്‌​​​​ല​​​​ത്ത്, കാ​​​​ഡ്മ​​​​ത്ത്, ക​​​​ല്‍​പെ​​​​നി, ക​​​​വ​​​​ര​​​​ത്തി, കി​​​​ല്‍​ത്താ​​​​ന്‍, മി​​​​നി​​​​കോ​​​​യ് ദ്വീ​​​​പു​​​​ക​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍​ക്കും ഇ​​​തു വി​​​ത​​​ര​​​ണം ചെ​​​യ്യും. ഓ​​​​രോ ദ്വീ​​​​പി​​​​ലേ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സി​​​​ന്‍റെ അ​​​​ള​​​​വ് കു​​​​ടും​​​​ബ​​​​ശ്രീ​​​​ക്ക് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ മു​​​​ഖേ​​​​ന​​​​യാ​​​​ണ് ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്ക് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ സ​​​​മ്പു​​​​ഷ്‌​​​ടീ​​​ക​​​​രി​​​​ച്ച ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് പ്ര​​​​ത്യേ​​​​കം പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ക്കി കൊ​​​​ച്ചി​​​​യി​​​​ലെ വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ന്‍​ഡി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ല​​​​ക്ഷ​​​​ദ്വീ​​​​പ് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​ക്കും. അ​​​​വി​​​​ടെ​​​നി​​​​ന്നു ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കും.

സം​​​​യോ​​​​ജി​​​​ത ശി​​​​ശു​​​​വി​​​​ക​​​​സ​​​​ന സേ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​തും ആ​​​​റു മാ​​​​സം മു​​​​ത​​​​ല്‍ മൂ​​​​ന്നു വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക​​​​ള്‍ വ​​​​ഴി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യ പൂ​​​​ര​​​​ക പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​മാ​​​​ണ് അ​​​​മൃ​​​​തം ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ്.

കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യാ​​​​യ ടേ​​​​ക്ക് ഹോം ​​​​റേ​​​​ഷ​​​​ന്‍ സ്ട്രാ​​​​റ്റ​​​​ജി (ടി​​​​എ​​​​ച്ച്ആ​​​​ര്‍​എ​​​​സ്) പ്ര​​​​കാ​​​​രം കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ല്‍ വ​​​​നി​​​​താ-​​​ശി​​​​ശു​ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ്, ഫു​​​​ഡ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ, ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ​കു​​​​ടും​​​​ബ​​​​ശ്രീ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.

നി​​​​ല​​​​വി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 241 കു​​​​ടും​​​​ബ​​​​ശ്രീ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ വ​​​​ഴി പ്ര​​​​തി​​​​വ​​​​ര്‍​ഷം 20,000ല​​​​ധി​​​​കം ട​​​​ണ്‍ ഭ​​​​ക്ഷ്യ​​​​മി​​​​ശ്രി​​​​തം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തു​​​വ​​​​ഴി ഏ​​​​ക​​​​ദേ​​​​ശം 150 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വാ​​​​ണ് യൂ​​​​ണി​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ്ത്രീ​​​​ക​​​​ള്‍ നേ​​​​ടു​​​​ന്ന​​​​ത്.

Latest News

Corehub Up